വ്യാജ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 25 ഏപ്രില്‍ 2010 (17:12 IST)
ദക്ഷിണ ഡല്‍ഹിലെ മൂന്ന് പ്രമുഖ ഷോപ്പിംഗ് മാളുകളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി പരിഭ്രാന്തിക്ക് കാരണമായി. സാകേതിലെ മൂന്ന് മാളുകളില്‍ ബോംബ് വച്ചിട്ടുണ്ട് എന്ന അജ്ഞാത ടെലഫോണ്‍ സന്ദേശം പൊലീസിനു ലഭിക്കുകയായിരുന്നു.

ഡി‌എല്‍‌എഫ്, സെലക്ട് സിറ്റി വാക്ക്, മെട്രോപോളിത്തന്‍ എന്നീ മാളുകളില്‍ ബോംബ് വച്ചിട്ടുണ്ട് എന്നായിരുന്നു മുന്നറിയിപ്പ്. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് മൂന്ന് മാളുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല.

ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസവും പൊലീസിന് ഇത്തരം അജ്ഞാത ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :