വീരപ്പനേക്കുറിച്ചുള്ള ചിത്രം നിരോധിക്കണമെന്ന് മുത്തുലക്ഷ്മി
ബാംഗ്ലൂര്‍|
WEBDUNIA|
PRO
PRO
കുപ്രസിദ്ധ ചന്ദനം കൊള്ളക്കാരനായിരുന്ന വീരപ്പനേക്കുറിച്ചുള്ള സിനിമ നിരോധിക്കണമെന്നാവശ്യം. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വീരപ്പനെ മോശമായി ചിത്രീകരിക്കുന്ന സിനിമയാണ് ഇതെന്നാണ് അവര്‍ ഉന്നയിക്കുന്ന വാദം.
നിരോധനം ആവശ്യപ്പെട്ട് ചെന്നൈ കോടതിയെ സമീപിച്ചിരിക്കുകയാണ് മുത്തുലക്ഷ്മി. കന്നഡ സിനിമകളുടെ സംവിധായകന് എം ആര് രമേഷ് ആണ് തമിഴ്, കന്നട ഭാഷകളിലായി വീരപ്പനേക്കുറിച്ചുള്ള ചിത്രം ഒരുക്കുന്നത്. വീരപ്പനേയും തന്നെയും മോശമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് മുത്തുലക്ഷ്മി വാദിക്കുന്നു. സംവിധായകനോ നിര്‍മ്മാതാവോ ചിത്രത്തിന്റെ കഥയേക്കുറിച്ച് ഒരിക്കല്‍ പോലും തന്നോട് ചര്‍ച്ച ചെയ്തിട്ടില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്- മുത്തുലക്ഷ്മി പറയുന്നു.
എന്നാല്‍ മുത്തുലക്ഷ്മിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സംവിധായകന് രമേഷ് പറയുന്നത്. വീരപ്പന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന യാഥാര്‍ത്ഥ്യത്തിലേക്കുള്ള അന്വേഷണമാണ് ചിത്രം. പതിനൊന്നു വര്‍ഷം നീണ്ട പഠനങ്ങള്‍ക്കു ശേഷമാണ് ചിത്രമെടുക്കാന്‍ ഒരുങ്ങിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കന്നഡയില്‍ 'അട്ടഹാസ' എന്ന പേരിലും തമിഴില്‍ 'വനയുത്തം' എന്ന പേരിലുമാണു സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്നത്. കന്നഡയിലെ പ്രമുഖനടന് കിഷോറാണു വീരപ്പനായി വേഷമിടുന്നത്.