വീട്ടമ്മയെ ജീപ്പിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ജീപ്പിനുള്ളില്‍ വീട്ടമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഡല്‍ഹിയില്‍ താമസിക്കുന്ന 32 കാരിയായ വീട്ടമ്മയെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് ജീപ്പിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കിയത്.

ഗാസിയാബാദില്‍ പുതിയ ഫ്ലാറ്റ് വാങ്ങുന്നതിനായി സ്ഥലബ്രോക്കര്‍മാരുമായി ബന്ധപ്പെട്ടിരുന്നു. ഇവര്‍ പറഞ്ഞതനുസരിച്ച് വീട്ടമ്മ ഗാസിയാബാദിലെ ലോണി പ്രദേശത്ത് എത്തുകയായിരുന്നു. ബ്രോക്കര്‍മാര്‍ വീട്ടമ്മയെ നിരവധി ഫ്ലാറ്റുകള്‍ കാണിച്ചു കൊടുക്കുകയും ഡല്‍ഹിയിലേക്ക് തങ്ങളുടെ വാഹനത്തില്‍ തിരിച്ചെത്തിക്കാമെന്ന് പറയുകയും ചെയ്തു. ജീപ്പിനുള്ളില്‍ കയറിയ വീട്ടമ്മക്ക് യാത്രമധ്യേ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയതിനുശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇവരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് റജിസ്‌റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :