വിദ്യാര്‍ത്ഥികള്‍ക്ക് ശിക്ഷ ടോയ്ലറ്റ് കഴുകല്‍; പ്രധാനാധ്യാപികയ്ക്കെതിരെ കേസ്
മുംബൈ|
WEBDUNIA|
PRO
PRO
ശിക്ഷയായി വിദ്യാര്‍ത്ഥികളെക്കൊണ്ട് ടീച്ചര്‍ ടോയ്ലറ്റ് കഴുകിച്ചു. സംഭവത്തില്‍ പ്രധാനാധ്യാപികയ്ക്കും ടീച്ചര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മധ്യമുംബൈയിലെ ഒരു സ്കൂളില്‍ ആണ് സംഭവം. ക്ലാസില്‍ വഴക്കിട്ടതിനാണ് ശിക്ഷ.
മൂന്നു വിദ്യാര്‍ഥികള്‍ക്കായിരുന്നു ശിക്ഷ. വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് ഇറക്കി ഇവരുടെ കൈകള്‍ പരസ്പരം കെട്ടിയ നടത്തിച്ചു. തുടര്‍ന്ന് ടോയ്ലറ്റ് കഴുകിക്കുകയും ചെയ്തു.
ശിക്ഷിക്കപ്പെട്ട ഒരു വിദ്യാര്‍ഥിയുടെ പിതാവ് സ്കൂളില്‍ എത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതരില്‍ നിന്ന് തൃപ്തികരമായ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് ദാദര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ജുവൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.