വികസനം മാത്രമാണ് എന്‍റെ ലക്‍ഷ്യം, സ്വന്തം ജോലി ചെയ്യാത്തവര്‍ എന്നെ കുറ്റപ്പെടുത്തുന്നു: മോദി

Modi, Narendra Modi, BJP, Amit Sha, മോദി, നരേന്ദ്ര മോദി, മോഡി, ബി ജെ പി, അമിത് ഷാ
ഗുവാഹത്തി| Last Modified ചൊവ്വ, 19 ജനുവരി 2016 (19:33 IST)
സ്വന്തം ജോലികള്‍ ഒന്നുപോലും ചെയ്യാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസിന് ഫാഷനായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമില്‍ ബി ജെ പിയുടെ റാലിയില്‍ സംസാരിക്കവേയാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മോദി രംഗത്തെത്തിയത്.

15 വര്‍ഷമായി ഒന്നും ചെയ്യാത്തവര്‍ ഞാന്‍ 15 മാസം കൊണ്ട് എല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കുകയാണ്. അത് ശരിയായ കാര്യമാണോ? അസമിന്‍റെ കാര്യത്തില്‍ എനിക്ക് മൂന്ന് ലക്‍ഷ്യങ്ങളാണുള്ളത് - വികസനം, വികസനം, വികസനം എന്നതാണ് ആ ലക്‍ഷ്യം. വികസനത്തിനായി സംസ്ഥാനത്തിന് കാത്തിരിക്കേണ്ടി വരില്ല - മോദി വ്യക്തമാക്കി.

ഒരു വ്യാഴവട്ടത്തിലേറെയായി അസം ഭരിക്കുന്നവര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. സ്വന്തം ജോലികള്‍ ഒന്നും ചെയ്യാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ് - മോദി കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :