ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 21 ജൂണ്‍ 2010 (12:30 IST)
PRO
വിവാഹിതരായവര്‍ക്ക് പുറമെ അവിവാഹിതര്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കും വാടക അമ്മമാരിലൂടെ കുട്ടികള്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
എന്നാല്‍, നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയില്‍ സമൂല പരിവര്‍ത്തനം സൃഷ്ടിച്ചേക്കാവുന്ന ബില്ലിന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കും. ഇപ്പോള്‍ വിവാഹിതരായവര്‍ക്ക് മാത്രമാണ് വാടക ഗര്‍ഭത്തിലൂടെ കുട്ടികളെ സ്വന്തമാക്കാന്‍ കഴിയുന്നത്. എന്നാല്‍, പുതിയ ബില്ല് നിയമമായാല്‍ സ്വവര്‍ഗാനുരാഗികള്‍ക്കും അവിവാഹിതര്‍ക്കും വിവാഹ ബന്ധത്തിലേര്‍പ്പെടാതെ ഒരുമിച്ച് കഴിയുന്നവര്‍ക്കും ഇഷ്ടാനുസരണം കുട്ടികളെ സ്വന്തമാക്കാന്‍ കഴിയും. ഇത് ഒരു പുതിയ സാമൂഹിക വ്യവസ്ഥിതിയുടെ അംഗീകാരമായി മാറുകയും ചെയ്യും.
വാടകയ്ക്ക് ഗര്‍ഭപാത്രം ഉപയോഗിക്കുന്നത് ഇന്ത്യയില്‍ നിയമവിധേയമാണ്. എന്നാല്‍, ഇതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ ഇല്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തയ്യാറാവുന്ന ബില്ലില്‍ വിദേശികള്‍ ഇന്ത്യന്‍ വനിതകളുടെ ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്നതു സംബന്ധിച്ച പരാമര്‍ശവും ഉണ്ടാവുമെന്നാണ് സൂചന. കൂടാതെ, ഇപ്പോഴത്തേതില്‍ നിന്ന് വ്യത്യസ്തമായി ഗര്‍ഭപ്രാത്രം വാടകയ്ക്ക് നല്‍കുന്നത് വാണിജ്യവല്ക്കരിക്കുമെന്നും സൂചനയുണ്ട്.