വാജ്പേയിയുടെ നിലയില്‍ പുരോഗതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 20 ഫെബ്രുവരി 2009 (12:37 IST)
നെഞ്ചില്‍ അണുബാധയേറ്റതിനെ തുടര്‍ന്ന് ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

ശ്വാസതടസം മാറ്റാനായി കഴിഞ്ഞ ദിവസം വാജ്‌പേയിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വെന്‍റിലേറ്ററില്‍ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ‍ വാജ്‌പേയിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് എയിംസിലെ മെഡിക്കല്‍ സൂപ്രണ്ട് ഡി കെ ശര്‍മ പറഞ്ഞു.

ഞായറാഴ്ചയാണ് അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയത്.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് ആണ് വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വെന്‍റിലേറ്റര്‍ സഹായം നല്‍കിവരികയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :