വര്‍ഗീയതയും തീവ്രവാദവും വെല്ലുവിളികള്‍: മന്‍‌മോഹന്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
വര്‍ഗീയതയും ഭീകരവാദവുമാണു ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്ന് പ്രധാനമന്ത്രി ഡോ. മന്‍‌മോഹന്‍ സിംഗ് പറഞ്ഞു. നാഷണല്‍ കമ്മ്യൂണല്‍ ഹാര്‍മണി അവാര്‍ഡ് ദാന ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ ചില ഘടകങ്ങള്‍ സാമൂഹികസുരക്ഷിതത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നമുക്ക് ഇതിനെ ഒന്നിച്ച് നേരിടാനാകണം. അതിന് ഇത്തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണം വളര്‍ത്തിയെടുക്കണം. നമ്മുടെ പിതാമഹന്മാര്‍ വളര്‍ത്തിയെടുത്ത മഹത്തായ ഒരു സംസ്കാരം നമുക്കുണ്ട്, എന്തു വില കൊടുത്തും നാമതിനെ മുറുകെപ്പിടിക്കേണ്ടതാണ് - പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം, ബി ജെ പി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :