വരള്‍ച്ചാ ബാധിതര്‍ക്ക് ആശ്വാസമായി രാഹുലിന്റെ പ്രഖ്യാപനം
ഔറംഗബാദ്|
WEBDUNIA|
PTI
PTI
മഹാരാഷ്ട്രയിലെ വരള്‍ച്ചബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ ആഹാരം, വെള്ളം, കൂടാതെ വളര്‍ത്തു മൃഗങ്ങള്‍ക്കായി കാലിത്തീറ്റ എന്നിവ ഉടന്‍ തന്നെ എത്തിക്കുമെന്നാണ് രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്.
രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വരള്ച്ച് നേരിടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി നിദോണ ഗ്രാമത്തിലുള്ള കര്‍ഷകരോട് സംസാരിക്കവയെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പൃഥ്വിരാജടക്കമുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി.
ജലക്ഷാമം കുറക്കുന്നതിനായി 16 കോടി രൂപയുടെ ഗിരിജ വഖോദ് പദ്ധതി തുടങ്ങുമെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചൌഹാന് അറിയിച്ചു.