വരന് വയസ് രണ്ട്; വധു നായ !

ജയ്പൂര്‍| WEBDUNIA|
ജയ്പൂരിലെ ഒരു ഗ്രാമത്തില്‍ ആദിവാസി ഗോത്രത്തിലെ ഒരു ആണ്‍ കുഞ്ഞ് നായയെ കല്യാണം കഴിച്ചു. നായയെ മനുഷ്യര്‍ വളര്‍ത്തുമൃഗമായി പോറ്റാറുണ്ടെങ്കിലും കല്യാണം കഴിക്കുന്നത് പുതിയ വാര്‍ത്തയാണ്. സുഗുല മുണ്ട എന്ന കൊച്ചു കുട്ടിയാണ് തന്‍റെ വീട്ടിലെ ജ്യോതി എന്ന നായയെ വധുവായി സ്വീകരിച്ചത്.

അലങ്കരിച്ച വേദിയില്‍ നടത്തിയ ചടങ്ങില്‍ പങ്കെടുക്കാനായി പൂജാരികളും നൂറ്റമ്പതോളം വരുന്ന ബന്ധുക്കളും അയല്‍ക്കാരും എത്തിയിരുന്നു. ഇത്തരം വാര്‍ത്ത പുറം ലോകം അറിയില്ലെങ്കിലും ഇവിടത്തെ ചില ആദിവാസി വംശജര്‍ക്കിടയില്‍ ഇത് പുതിയ സംഭവമല്ലെന്നതാണ് സത്യം.


കല്യാണം കഴിക്കുന്ന കുട്ടികളെ വന്യജീവികളൊന്നും ആക്രമിക്കില്ല, മാത്രവുമല്ല, കുട്ടിവരനെ ദൈവം അനുഗ്രഹിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു





ഇവര്‍ക്കിടയില്‍ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും നായയെകൊണ്ട് മംഗല്യം കഴിപ്പിക്കാറുണ്ടത്രെ. ഇത്തരം കല്യാണങ്ങള്‍ പരമ്പരാഗതമാണെന്നാണ് കുട്ടിയുടെ അച്ഛന്‍ പറഞ്ഞത്. ഇത്തരം കല്യാണത്തിലൂടെ കുട്ടിക്കുണ്ടാകുന്ന ആപത്തുകള്‍ തടയാനാവുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇത്തരം കല്യാണ ചടങ്ങുകള്‍ എല്ലാം ഹിന്ദു ആചാരപ്രകാരമാണ് നടത്തുന്നത്. നായയെ കല്യാണം കഴിക്കുന്ന കുട്ടികളെ വന്യജീവികളൊന്നും ആക്രമിക്കില്ല, മാത്രവുമല്ല, കുട്ടിവരനെ ദൈവം അനുഗ്രഹിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

കുഞ്ഞുങ്ങള്‍ക്ക് മുകളിലത്തെ മോണയില്‍ പല്ല് മുളയ്ക്കുന്നത് അപകടമുണ്ടാക്കുമെന്നും ഇവര്‍ക്ക് വിശ്വാസമുണ്ട്. ഇതിനെ തടയാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂ. കുട്ടിയെ ഒരു ആണ്‍ നയയെകൊണ്ടോ പെണ്‍ നായയെകൊണ്ടോ കല്യാണം കഴിപ്പിക്കുക. ഇനി നായയെ കല്യാണം കഴിച്ചു എന്ന് കരുതി കുട്ടി വലുതാകുമ്പോള്‍ മറ്റൊരു കല്യാണം കഴിച്ചുകൂടെന്നില്ല. നായയെ കല്യാണം കഴിയ്ക്കുന്ന എല്ലാ കുട്ടികളും തന്നെ മുതിര്‍ന്നു കഴിഞ്ഞാല്‍ മറ്റാരേയെങ്കിലും കല്യാണം കഴിയ്ക്കുകയും ചെയ്യും. വിവാഹമോചന പ്രശ്നങ്ങളും ഇല്ല!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :