വടക്കേ ഇന്ത്യ തണുത്തു വിറയ്ക്കുന്നു; 125 മരണം

ന്യൂഡല്‍ഹി| WEBDUNIA|
വടക്കേ ഇന്ത്യയില്‍ കൊടും തണുപ്പ്. കഴിഞ്ഞ നാലു ദിവസമായി തുടരുന്ന മോശം കാലാവസ്ഥ 125 പേരുടെ ജീവനാണ് അപഹരിച്ചത്. താഴ്ന്ന താപനിലയും മഞ്ഞുവീഴ്ചയും ശീതക്കാറ്റും ഹിമാചല്‍ പ്രദേശിലും കശ്മീര്‍ താഴ്വരകളിലും ജനജീവിതം ദുസ്സഹമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ മാത്രം കൊടും തണുപ്പില്‍ 40 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബീഹാറില്‍ എട്ടും ഹരിയാനയില്‍ രണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് ബീഹാറിലെ സ്കൂളുകള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പഞ്ചാബിലെ എല്ലാ സ്കൂളുകള്‍ക്കും ഈ മാസം എട്ടുവരെ അവധി കൊടുത്തിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ മഴ പെയ്യുന്നത് കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. ഷിം‌ലയിലും കനത്ത മഞ്ഞുവീഴ്ചയാണ്.

ഉത്തരാഖണ്ഡില്‍ മഴയും മഞ്ഞുവീഴ്ചയും ജനജീവിതത്തെ ബാധിച്ചു. ഡല്‍‌ഹിയില്‍ താപനില 9.6 ഡിഗ്രി സെല്‍‌ഷ്യസ് വരെയെത്തി. കനത്ത മൂടല്‍മഞ്ഞ് റോഡ് ഗതാഗതം താറുമാറാക്കി. എന്നാല്‍ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് പ്രശ്നം സൃഷ്ടിച്ചിട്ടില്ല.

കനത്ത മഞ്ഞുവീഴ്ചയും മൂടല്‍മഞ്ഞും കാരണം ശ്രീനഗര്‍ - ജമ്മു ഹൈ‌വേയില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :