ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
16 ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ബുധനാഴ്ച്ച പ്രഖ്യാപിച്ചേക്കും. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ നിര്‍വാചന്‍ സദനില്‍ ബുധനാഴ്ച രാവിലെ 10.30ന് വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തിലായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തിയതികള്‍ പ്രഖ്യാപിക്കുക.

15 ാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കും. മെയ് 31 ന് അടുത്ത സര്‍ക്കാര്‍ നിലവില്‍ വരണം. ഈ തീയതികള്‍ മുന്നില്‍ കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതികള്‍ പ്രഖ്യാപിക്കുന്നത്. ഏപ്രില്‍ ഏഴ് മുതല്‍ ഏഴ് ഘട്ടങ്ങളിലായിട്ടായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് ലഭ്യമായ വിവരങ്ങള്‍. നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയാണെങ്കില്‍ അതോടൊപ്പം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും നിലവില്‍ വരും.

നിലവില്‍ വരുന്ന ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പായിരിക്കും നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പം മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ആന്ധ്രാപ്രദേശ് വിഭജിച്ച് രൂപീകരിച്ച തെലങ്കാന സംസ്ഥാനം, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായിരിക്കും പ്രഖ്യാപിക്കുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :