ലോകത്തിലെ മികച്ച 100 യൂണിവേഴ്സിറ്റികളില്‍ ഇന്ത്യക്ക് സ്ഥാനമില്ല

WEBDUNIA|
PRO
PRO
ലോകത്തിലെ ഏറ്റവും മികച്ച 100 യൂണിവേഴ്സിറ്റികളെ തെരഞ്ഞെടുത്തതില്‍ ഇന്ത്യയില്‍ നിന്ന് ഒരു യൂണിവേഴ്സിറ്റിക്കു പോലും ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. ലോകത്തെമ്പാടുമുള്ള അമ്പത് വര്‍ഷത്തിന്‍മേലുള്ള യൂണിവേഴ്സിറ്റികളെ എടുത്തു പരിശോധിച്ചതിലാണ് ഈ വിവരം പുറത്തു വന്നത്. ടൈംസ് ദിനപത്രത്തിലെ ഉന്നത വിദ്യാഭ്യാസ സപ്ലിമെന്‍റിലാണ് ഈ ഫലം പുറത്തുവിട്ടത്.

ഇന്ത്യയില്‍ നിന്നുള്ള ഒരു സര്‍വ്വകലാശാല പോലും അന്താരാഷ്ട്രാ ഗുണനിലവാരത്തിനൊത്ത് വരുന്നില്ലെന്നും അതുകൊണ്ടാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും ടൈംസ് ദിനപത്രം പറയുന്നു. പണക്കുറവും വിഭവങ്ങളുടെ അഭാവവുമാണ് യൂണിവേഴ്സിറ്റികളുടെ മോശം പ്രകടനത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏഷ്യയില്‍ നിന്ന് സൌത്ത് കൊറിയയിലെ പൊഹാങ് സയന്‍സ് ആന്‍റ് ടെക്കനോളജി സര്‍വ്വകലാ ശാല രണ്ടാം വര്‍ഷവും മികച്ച യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടുപുറകെ ചൈനയിലേയും റഷ്യയിലേയും യൂണിവേഴ്സിറ്റികളുണ്ട്. സൌത്ത് കൊറിയന്‍ സര്‍വ്വകലാശാലകള്‍ സാങ്കേതിക രംഗത്തും പഠന രംഗത്തും അമേരിക്കയെക്കാളും ബ്രിട്ടനെക്കാളും മികച്ചു നില്‍ക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :