ലൈംഗികാതിക്രമം, സ്ത്രികളെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരേ ചുമത്തിയിരിക്കുന്നത്. തെളിവുണ്ടെന്ന് കണ്ടതിനാലാണ് പരാതി ലഭിച്ചപ്പോള്‍ തേജ്പാലിനെ അറസ്റ്റുചെയ്തതെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞവര്‍ഷം നവംബറില്‍ തെഹല്‍കയുടെ ആഭിമുഖ്യത്തില്‍ ഗോവയില്‍ സംഘടിപ്പിച്ച തിങ്ക്ഫെസ്റ്റിന് ഇടയിലാണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലിഫ്റ്റില്‍ വെച്ച് തേജ്പാല്‍ യുവസഹപ്രവര്ത്തകയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം പുറത്തുവന്നതോടെ അദ്ദേഹം തെഹല്‍കയുടെ പത്രാധിപപദവി ഒഴിഞ്ഞിരുന്നു.