മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനെതിരെ തമിഴ്നാട് ഉന്നതാധികാര സമിതിയെ സമീപിച്ചു. ഡാമിന്റെ സുരക്ഷയെക്കുറിച്ച് റൂര്‍ക്കി ഐഐടി തയാറാക്കിയ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നാണ് തമിഴ്‌നാട് ഉന്നതാധികാര സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഐഐടിയിലെ ഡി കെ പോള്‍, എം എല്‍. ശര്‍മ്മ എന്നിവരെ സാക്ഷികളാക്കരുതെന്ന് തമിഴ്നാട് ആവശ്യപ്പെടുന്നു. പുതിയ തെളിവുകള്‍ പരിശോധിച്ചാല്‍ സമിതിയുടെ പ്രവര്‍ത്തനം വൈകുമെന്നുമാണ് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ തമിഴ്നാട് അറിയിച്ചിരിക്കുന്നത്.
ഡാം ഉയര്‍ത്തുന്ന സുരക്ഷാഭീഷണി സംബന്ധിച്ച് കേരളം ഉന്നതാധികാര സമിതിക്കു പരാതി നല്‍കിയിട്ടുണ്ട്. തമിഴ്നാടിന്റെ വാദങ്ങള്‍ക്ക് നാളെ കേരളം മറുപടി നല്‍കും. അതേസമയം പുതിയ ഡാം എന്ന ആവശ്യവുമായി സംസ്ഥാനത്ത് സമരം ശക്തമായിട്ടുണ്ട്.