റീത്തയ്ക്ക് ജാമ്യം അനുവദിച്ചു

ലഖ്നൗ| WEBDUNIA| Last Modified ശനി, 18 ജൂലൈ 2009 (20:05 IST)
ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് അറസ്റ്റിലായ യു പി കോണ്‍ഗ്രസ്‌ അധ്യക്ഷ ബഹുഗുണ ജോഷിക്ക് ജാമ്യം. മൊറാദാബാദ്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയാണ് റീത്തയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

ബുധനാഴ്ച രാത്രിയാണ് റീത്ത അറസ്റ്റിലായത്. മൊറാദബാദില്‍ നടന്ന ഒരു പൊതുയോഗത്തില്‍ മായാവതിക്കെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

പ്രകോപനപരമായ പ്രസംഗം നടത്തിയതിന് 153 എ പ്രകാരവും നിന്ദാപരമായ വാക്കുകള്‍ ഉപയോഗിച്ചതിന് ഐപിസി നൂറ്റിയൊമ്പതാം വകുപ്പ് പ്രകാരവും പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും റീത്തയ്ക്കെതിരെ കേസെടുത്തിരുന്നു.

പ്രസംഗത്തില്‍ പ്രതിഷേധിച്ച് റീത്തയുടെ വീട് ബി‌എസ്പി പ്രവര്‍ത്തകര്‍ തീവച്ചു നശിപ്പിച്ചിരുന്നു. ലക്നൌവിലെ വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :