റിസര്‍വ് ബാങ്ക് വായ്പാ നയം: ബാങ്ക് നിരക്കുകള്‍ കുറച്ചു, ഓഹരി വിപണികളില്‍ ഇടിവ്

മുംബൈ| WEBDUNIA|
PTI
രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വായ്പാ നയം പ്രഖ്യാപിച്ചു. ബാങ്ക് നിരക്കുകള്‍ കുറച്ചു. റിപ്പോ നിരക്കുകള്‍ 7.5 ശതമാനമായി വര്‍ദ്ധിച്ചു. ബാങ്കിന്റെ കരുതല്‍ ധനാനുപാതം(സിആര്‍‌ആര്‍‌) എന്നിവ നിലനിര്‍ത്തി.

ബാങ്കിങ് ഓഹരികള്‍ക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. സെന്‍സെക്സ് 375 പോയന്റ് ഇടിഞ്ഞു. നിഫ്റ്റിയും താഴ്ന്നു. കാല്‍ ശതമാനമാണ് റിപ്പോ നിരക്കില്‍ വ്യത്യാസം വന്നത്. ഇതിനെത്തുടര്‍ന്ന് വായ്പകളുടെ പലിശനിരക്കുകളും മറ്റും കൂടുമെന്നാണ് സൂചന.

പലിശ നിരക്ക് കുറയ്ക്കാന്‍ നടപടികളുണ്ടാകുമോ എന്നാണ് നിക്ഷേപകരും വ്യാവസായിക മേഖലയും ഉറ്റു നോക്കിയിരുന്നത്. പണപ്പെരുപ്പത്തിനെ അടിസ്ഥാനമാക്കിയൊരു വായ്പാ നയമാണ് രഘുറാം രാജന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോയിലും കാല്‍ ശതമാനമെങ്കിലും കുറവു വരുത്തണമെന്നാണ് വ്യവസായികളുടെയും ബാങ്കുകളും ആവശ്യപ്പെട്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :