റിപ്പബ്ലിക് പരേഡ്: വ്യോമസേനയെ നയിച്ച് വനിത ചരിത്രം സൃഷ്ടിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്തിന്റെ റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത വ്യോമസേനാ സംഘത്തെ നയിച്ചു. രാജസ്ഥാനില്‍ നിന്നുള്ള വ്യോമസേനാ ഓഫീസര്‍ സ്നേഹ ശെഖാവത് ആണ് റിപ്പബ്ലിക് ദിന പരേഡില്‍ ചരിത്രം സൃഷ്ടിച്ചത്.

വ്യോമാസേനാ സംഘത്തെ റിപ്പബ്ലിക് പരേഡില്‍ നയിക്കാന്‍ സ്നേഹയ്ക്കൊപ്പം ഉണ്ടായതും മൂന്ന് വനിതാ ഫ്ലയിംഗ് ഓഫീസര്‍മാര്‍ ആയിരുന്നു. ഹീന , അനുപം ചൌധരി, പൂജ എന്നീ വനിതാ ഓഫീസര്‍മാരാണ് സ്നേഹയ്ക്കൊപ്പം മുന്‍‌നിരയിലുണ്ടായത്. റിപ്പബ്ലിക് ദിന പരേഡില്‍ 144 അംഗങ്ങളാണ് ഫ്ലൈറ്റ് ലെഫറ്റനന്റ് സ്നേഹ നയിച്ച വ്യോമസേനാ സംഘത്തില്‍ അണിനിരന്നത്.

സൈന്യത്തില്‍ വനിതകളെ അവഗണിക്കുന്നുവെന്ന പരാതി ഉയരുന്നതിനിടയിലാണ് ഒരു വനിതാ ഓഫീസര്‍ റിപ്പബ്ലിക് ദിന പരേഡില്‍ വ്യോമസേനാ സംഘത്തെ നയിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :