ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 25 ജൂലൈ 2009 (09:14 IST)
പുതിയ സീസണ് ടിക്കറ്റ് “ഇസ്സത്” ഓഗസ്റ്റില്‍ അവതരിപ്പിക്കുമെന്ന് റയില്‍വെ മന്ത്രാലയം. 2009-‘10 ബജറ്റില്‍ മമതാ ബാനര്‍ജി പ്രഖ്യാപിച്ച പദ്ധതിയാണിത്.
ഇസ്സത് എന്ന പ്രതിമാസ സീസണ് ടിക്കറ്റ് എല്ലാ ചാര്‍ജ്ജുകളും ഉള്‍പ്പെടെ 25 രൂപയ്ക്ക് വിതരണം ചെയ്യാനാണ് പദ്ധതി. നൂറ് കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള യാത്രകള്‍ക്ക് പുതിയ നിരക്ക് കുറഞ്ഞ സീസണ് ടിക്കറ്റ് സഹായകമാവും.
മാസവരുമാനം 1500 രൂപയില്‍ കവിയാത്ത അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായാണ് ഇസ്സത് അവതരിപ്പിക്കുന്നത്.
ഇസ്സത് സീസണ് ടിക്കറ്റ് ലഭ്യമാക്കുന്നതിന് വേണ്ടി ബിപിഎല്‍ കാര്‍ഡോ ജില്ലാ മജിസ്ട്രേറ്റ്, എം പി, റയില്‍വെ ഡിവിഷണല്‍ മാനേജര്‍ തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തുന്ന വരുമാന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. വരുമാന സര്‍ട്ടിഫിക്കറ്റിന് രണ്ട് വര്‍ഷത്തെ സാധുതയുണ്ടായിരിക്കുമെന്നും റയില്‍വെ അറിയിക്കുന്നു.