ന്യൂഡല്‍ഹി|
PRATHAPA CHANDRAN|
Last Modified തിങ്കള്‍, 9 ഫെബ്രുവരി 2009 (12:08 IST)
പൈലറ്റിന്റെ കരുതല്‍ കാരണം മുംബൈ വിമാനത്താവളത്തില്‍ ഒരു വിമാനവും ഹെലികോപ്ടറും തമ്മില്‍ ഉണ്ടാവേണ്ടിയിരുന്ന കൂട്ടിയിടി ഒഴിവായി. ഒരേസമയം ഒരു ഹെലികോപ്ടറിന് താഴാനും യാത്രാ വിമാനത്തിന് പറന്നുയരാനും അധികൃതര്‍ അനുമതി നല്‍കിയത് വന്‍ ദുരന്തത്തിന് കാരണമായേനെ.
രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കോണ്വോയിലുള്ളതാണ് ഹെലികോപ്ടര്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗോവ-മുംബൈ-ഡല്‍ഹി സര്‍വീസ് നടത്തുന്ന ഐസി 866 നമ്പര്‍ ഫ്ലൈറ്റ് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പറന്നുയരാന്‍ ശ്രമിക്കുമ്പോള്‍ ഹെലികോപ്ടര്‍ പെട്ടെന്ന് വഴിയിലെത്തുകയായിരുന്നു. പെട്ടെന്ന് പറന്നുയരാനുള്ള ശ്രമം പൈലറ്റ് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് അപകടം ഒഴിവായി.
വിമാനത്തിലുണ്ടായിരുന്ന 150 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ പറയുന്നു.