രാഹുല്‍ഗാന്ധിയ്ക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്താന്‍ ബിജെപി
ഡല്‍ഹി|
WEBDUNIA|
PTI
രാഹുല്‍ഗാന്ധിയ്ക്ക് എതിരെയുള്ള രാഷ്ട്രിയ പ്രചരണം കൂടുതല്‍ ശക്തമാക്കാന്‍ ബിജെപി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ന്യൂനപക്ഷ വോട്ടുകളില്‍ ബിജെപി യ്ക്ക് അനുകൂലമായ ചലനം ഉണ്ടാക്കുകയാണ് പാര്‍ട്ടിയുടെയും ലക്ഷ്യം.
രാഹുല്‍ തുടര്‍ച്ചയായി നടത്തിയ വിവിധ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് ബിജെപിയുടെ തിരുമാനം. രാഹുലിന്റെ ന്യൂനപക്ഷ സ്നേഹം കപടമാണെന്നാകും പാര്‍ട്ടി പ്രചരിപ്പിയ്ക്കുക. ഇതു സംബന്ധിച്ച നിര്‍ദ്ധേശം സംസ്ഥാനഘടകങ്ങള്‍ക്ക് പാര്‍ട്ടി കൈമാറി.
രാഹുലിന്റെ അഴിമതി വിരുദ്ധ നിലപാടുകളെയും ബിജെപി പ്രചരണത്തില്‍ ചോദ്യം ചെയ്യും. മുസഫറനഗര് കലാപത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകളുടെ അടിസ്ഥാനത്തിലായിരിയ്ക്കും പാര്‍ട്ടി രാഹുലിനെ വിമര്‍ശിയ്ക്കുക.
പുതിയ വോട്ടര്‍മാര്‍ക്കിടയില്‍ രാഹുല്‍ അനുകൂല വികാരം വളരാതിരിയ്ക്കാനുള്ള പ്രചരണത്തിന്റെ ചുമതല പോഷകസംഘടനകള്ക്കാകും ബിജെപി നല്‍കുക.