കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് ബി ജെ പി. കേന്ദ്ര സര്‍ക്കാരിന് ഇനി രണ്ട് വര്‍ഷം കൂടി കാലാവധിയുണ്ടെന്നിരിക്കെ രാഹുലിനെ പ്രധാനമന്ത്രിയാക്കണമെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രവി ശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടത്. രാഹുലിന്റെ ഭരണപാടവവും അദ്ദേഹം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമൊക്കെ രാജ്യത്തെ ജനങ്ങള്‍ കൂടി അറിയട്ടെ എന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് വെറും ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ബി ജെ പി രാഹുലിനെ ഉന്നംവച്ചിരിക്കുന്നത്. യു പിയിലെ കോണ്‍ഗ്രസ് പ്രചാരണം രാഹുലിന്റെ നേതൃത്വത്തിലാണ്.
എന്നാല്‍ രാഹുലിന്റെ കഴിവ് ബി ജെ പി അംഗീകരിച്ചിരിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ബി ജെ പി യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു എന്നും കോണ്‍ഗ്രസ് പറഞ്ഞു.