രാഹുല്‍ ദ്രാവിഡിനും ശര്‍മിള ടാഗോറിനും പത്മഭൂഷന്‍; ശ്രീദേവിയ്ക്ക് പത്മശ്രീ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പത്മ അവാര്‍ഡുകള്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പ്രഖ്യാപിക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്, ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ബോക്സര്‍ മേരികോം എന്നിവര്‍ക്ക് പത്മഭൂഷന്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

ദ്രാവിഡിന് 2004-ല്‍ പത്മശ്രീ ലഭിച്ചിരുന്നു. 164 ടെസ്റ്റുകളും 344 ഏകദിനങ്ങളും കളിച്ച ദ്രാവിഡ് 2012ല്‍ ആണ് വിരമിച്ചത്.

അന്തരിച്ച നടന്‍ രാജേഷ് ഖന്ന, മുന്‍ സെന്‍സെര്‍ ബോര്‍ഡ് ചീഫ് ഷര്‍മിള ടാഗോര്‍ എന്നിവര്‍ക്കും പത്മഭൂഷന്‍ നല്‍കും എന്നാണറിയുന്നത്.

നടി ശ്രീദേവിയ്ക്ക് പത്മശ്രീ ലഭിക്കും എന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :