രാഹുല്‍ ഗാന്ധി വെറുതെ അശരീരി മുഴക്കുന്നു; മോഡി

റാഞ്ചി| WEBDUNIA|
PTI
വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ നടപടിയെടുക്കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവയ്‌ക്കെതിരെ അശരീരി മുഴക്കുകയാണെന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി.

കോണ്‍ഗ്രസ്സിന്റെ മറ്റ് നേതാക്കളും ഇതേ അവസ്ഥയിലാണ്. കേന്ദ്രം ഭരിക്കുന്നവര്‍ക്ക് രാജ്യത്തിനോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്വം നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിലക്കയറ്റത്തിനെതിരെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ലെന്നും മോഡി ആരോപിച്ചു.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ രാഹുല്‍ നല്‍കിയ നിര്‍ദേശങ്ങളെയാണ് റാഞ്ചിയില്‍ നടന്ന ബിജെപി റാലിയില്‍ മോഡി പരിഹസിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :