രാഹുലിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ പ്രശാന്ത് കിഷോര്‍ എത്തും; ലക്ഷ്യം പഞ്ചാബ് - ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുകള്‍

പഞ്ചാബ്, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും അണിയിച്ചൊരുക്കുക എന്ന ദുഷ്കരദൗത്യമാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പുതുതായി ഏറ്റെടുത്തിരിക്കുന്നത്.

ന്യൂഡൽഹി, രാഹുല്‍ ഗാന്ധി, പ്രശാന്ത് കിഷോര്‍ Newdelhi, Rahul Gandhi, Prashanth Kishor
ന്യൂഡൽഹി| rahul balan| Last Modified ഞായര്‍, 5 ജൂണ്‍ 2016 (10:37 IST)
പഞ്ചാബ്, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും അണിയിച്ചൊരുക്കുക എന്ന ദുഷ്കരദൗത്യമാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പുതുതായി ഏറ്റെടുത്തിരിക്കുന്നത്. തുടര്‍ച്ചയായ തോല്‍‌വികളുടെ പാശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചെടുക്കക എന്ന ജോലി അത്ര എളുപ്പമല്ലെന്ന് പ്രശാന്ത് കിഷോറിന് തന്നെ നന്നായി അറിയാം. എന്നാല്‍ വിജയിച്ചാൽ തന്റെ കഴിവ് ഒന്നുകൂടി ഊട്ടിഉറപ്പിക്കാന്‍ കിഷോറിന് കഴിയും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൻ വിജയത്തിന് പുറമെ ബീഹാറിലെ നിതീഷ് കുമാറിന്റെ വിജയം കൂടിയായപ്പൊള്‍ പ്രശാന്ത് ദേശീയ പാര്‍ട്ടികളുടെ ശ്രദ്ധാ കേന്ദ്രമാവുകയായിരുന്നു. കോൺഗ്രസ് പ്രശാന്ത് കിഷോറിനെ ഏൽപിച്ചിരിക്കുന്നതു രണ്ടു ദൗത്യമാണ്. യുപിയിലും പഞ്ചാബിലും കോണ്‍ഗ്രസിനെ വിജയതീരമണിയിക്കുക. രാഹുൽ ഗാന്ധിയെ അടിമുടി മാറ്റിയെടുത്ത് പുതിയ ഒരു നേതാവായി അവതരിപ്പിക്കുക.

അതേസമയം, കോൺഗ്രസിന് ശക്തമായ നേതൃത്വം ഉള്ള പഞ്ചാബിൽ ദൗത്യം അത്ര ദുഷ്കരമല്ല. എന്നാൽ, യുപിയുടെ സ്ഥിതി അതല്ല. അടുത്ത കാലത്തൊന്നും യു പിയില്‍ ഭരണം‌പിടിക്കും എന്ന തോന്നല്‍ പോലും ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്താന്‍ യു പിയിൽ പ്രിയങ്ക ഗാന്ധിയെപ്പോലെ ഒരു നേതാവിനെ വേണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടത് ഈ സാഹചര്യം മനസിലാക്കി തന്നെയാണ്. എന്നാല്‍ പ്രശാന്തിന്റെ നിലപാടിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :