ദളിത സമൂഹത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയെ കടത്തിവെട്ടാന്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ ശ്രമം. ഇന്‍ഡോറില്‍ പാര്‍ട്ടി യോഗത്തിനെത്തിയ ഗഡ്കരി ഡോ. ബി ആര് അംബേദ്കറുടെ ജന്മസ്ഥലമായ മൌ സന്ദര്‍ശിച്ച് അംബേദ്കര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.
ഹാരാര്‍പ്പണത്തിനു ശേഷം പാര്‍ട്ടിയുടെ കോര്പ്പറേഷന് അംഗം പ്രീതി കരോസിയയുടെ വീട്ടിലും ബിജെപി അധ്യക്ഷന്‍ സന്ദര്‍ശനം നടത്തി. ഗഡ്കരി ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിച്ചതും ദളിത് വാല്മീകി സമുദായത്തില്‍ പെട്ട പ്രീതിയുടെ വീട്ടില്‍ നിന്നായിരുന്നു.
പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും ഭരണത്തിന്റെ ഗുണഫലങ്ങള്‍ ആദ്യം എത്തിക്കുകയാണ് ബിജെപിയുടെ നയമെന്ന് ഗഡ്കരി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ശ്രമങ്ങളിലൂടെ പാര്‍ട്ടിക്ക് 10 ശതമാനം വോട്ട് കൂടുതല്‍ നേടാനാവുമെന്നും ബിജെപി കരുതുന്നു.