രാഷ്ട്രപതിക്കും സോണിയക്കും വധഭീഷണി

PTI
രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെയും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയേയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഇ-മെയില്‍ സന്ദേശം രാഷ്ട്രപതി ഭവനില്‍ ലഭിച്ചു.

നവംബര്‍ 14നകം സോണിയയെ വധിക്കുമെന്ന് ഭീഷണിയില്‍ പറയുന്നു. ഇതിനു പുറമേ ഇന്ത്യയിലെ നാല് വന്‍ നഗരങ്ങളില്‍ സ്ഫോടനം നടത്തുമെന്നും സന്ദേശത്തില്‍ പറയുന്നു.

PTI
കൊച്ചിയില്‍ നിന്നാണ് ഇ-മെയില്‍ അയച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളാ പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫര്‍ഹത്തുള്ള ബര്‍ഹത്ത് എന്നയാളുടെ പേരിലുള്ള ഇ-മെയിലില്‍ നിന്നാണ് സന്ദേശം അയച്ചിട്ടുള്ളത്.

ന്യൂഡല്‍ഹി| WEBDUNIA|
ഒക്ടോബര്‍ രണ്ടാം വാരത്തില്‍ രാഷ്ട്രപതി പൂനയില്‍ സന്ദര്‍ശനം നടത്തുന്നതിനു തൊട്ടുമുന്‍പും അവര്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു. സന്ദേശം സംസ്ഥാന അധികൃതര്‍ക്കു ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :