രാഷ്ട്രപതി പങ്കെടുത്ത വിരുന്നിന് പൊടിച്ചത് 23.24 കോടി!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പൊതുഖജനാവില്‍ നിന്ന്‌ 200 കോടിയിലേറെ ചെലവഴിച്ച് രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ നടത്തിയ വിദേശയാത്രകളുടെ കോലാഹലങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. പ്രതിഭ പങ്കെടുത്ത മറ്റൊരു ചടങ്ങിലെ ധൂര്‍ത്തിന്റെ കണക്കുകള്‍ വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലൂടെ പുറത്തുവരികയാണ്. പ്രതിഭ പങ്കെടുത്ത നാവികസേനാ അവലോകനച്ചടങ്ങിനായി സേന ചെലവാക്കിയത് 23.24 കോടി രൂപയാണ് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

2011 ഡിസംബര്‍ 20-നാണ് ചടങ്ങ് നടന്നത്. ചടങ്ങു സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്ക് മാത്രം 11.67 കോടി രൂപയാണ് ചെലവായത്. മറ്റ് കണക്കുകള്‍ ഇങ്ങനെ- 30 വിരുന്നുമേശകള്‍, 60 കസേരകള്‍, വിഐപികള്‍ക്കുള്ള ഫര്‍ണിച്ചര്‍ എന്നിവയ്ക്ക് 26.96 ലക്ഷം രൂപ ചെലവായി‌. 960 അതിഥികള്‍ പങ്കെടുത്ത ഔദ്യോഗിക വിരുന്നിനായി 17.57 ലക്ഷം രൂപയും ചെലവാക്കി.

രാഷ്‌ട്രപതിയുടെ പ്രത്യേകനൗകയില്‍ 760 ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പാചകസൗകര്യങ്ങള്‍ക്കായി മാത്രം 2.11 ലക്ഷവും പൊടിച്ചു. 81 പടക്കപ്പലുകള്‍, 44 പോര്‍വിമാനങ്ങള്‍, അന്തര്‍വാഹിനികള്‍ എന്നിവ അടക്കമുള്ള നാവികവ്യൂഹമാണ് അവലോകനച്ചടങ്ങില്‍ പങ്കെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :