രാജ്യസുരക്ഷ അപകടത്തിലെന്ന് കരസേനാ മേധാവിയുടെ കത്ത്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കേന്ദ്രസര്‍ക്കാരും കരസേന മേധാവി വി കെ സിംഗും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുറന്ന പോരിലേക്ക് നീങ്ങുന്നു. രാജ്യസുരക്ഷക്ക് തന്നെ അപകടകരമാകുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വി കെ സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കരസേനയില്‍ ആയുധക്ഷാമമുണ്ടന്നാണ് കത്തില്‍ പറയുന്നത്.

മാര്‍ച്ച് 12-നാണ് കത്തയച്ചിരിക്കുന്നത്. ആധുനിക ആയുധങ്ങളുടെ ക്ഷാമം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കത്തില്‍ പറയുന്നു. ഇത് സേനയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു എങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും വി കെ സിംഗിന്റെ കത്തില്‍ പറയുന്നു. ജനനതീയതിയുടെ പേരില്‍ ഉടലെടുത്ത വിവാദം ഇപ്പോള്‍ വി കെ സിംഗും സര്‍ക്കാരും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലായി മാറിയിരിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

വി കെ സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചതിനെക്കുറിച്ച് അറിയാമായിരുന്നു എന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി രാജ്യസഭയില്‍ പറഞ്ഞു. വി കെ സിംഗിന്റെ കത്തിനെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളം വയ്ക്കുകയും ചെയ്തു.

അതേസമയം കരസേനാ മേധാവി അച്ചടക്കം പാലിക്കണമെന്നാണ് കേന്ദ്രമന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടത്. ഇച്ഛാഭംഗം വന്ന വ്യക്തിയേപ്പോലെയാണ് വി കെ സിംഗ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary: Army chief General VK Singh has written a letter to Prime Minister Manmohan Singh warning that the country's security is at risk.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :