രാജ്യസഭാ കോടീശ്വര പ്രഭു രാഹുല്‍ ബജാജ്!

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യസഭയിലെ നൂറോളം അംഗങ്ങള്‍ക്ക് ഒരു കോടിയിലധികം രൂപയുടെ സ്വത്ത് ഉണ്ടെന്ന് ഒരു സര്‍ക്കാരിതര സംഘടനയുടെ വിശകലന റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വന്തന്ത്ര എം‌പി രാഹുല്‍ ബജാജ് ആണ് രാജ്യസഭയിലെ കോടിപതികളില്‍ മുമ്പന്‍ എന്നും ‘അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ്’ (എ‌ഡി‌ആര്‍) എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കോടിപതികളുടെ ഇടയില്‍ ഒരു രൂപ പോലും ആസ്തിയില്ലാത്ത രണ്ട് നേതാക്കളും ഉണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള സിപി‌ഐ നേതാവ് ഡി രാജയ്ക്കും പശ്ചിമ ബംഗാളില്‍ നിന്നുള്ള സമന്‍ പഥക്കിനുമാണ് സമ്പാദ്യങ്ങളില്ലാത്തത്.

ബജാജിന് 300 കോടിയുടെ സ്വത്താണ് ഉള്ളത്. കര്‍ണാടകയില്‍ നിന്നുള്ള ജനതാദള്‍ പ്രതിനിധി എം‌എ‌എം രാമസ്വാമി 278 കോടി രൂപയുടെയും ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം‌പി ടി സുബ്രമണി റെഡ്ഡി 272 കോടി രൂപയുടെയും ആസ്തിയുമായി രാഹുല്‍ ബജാജിനു തൊട്ടുപിന്നിലുണ്ട്.

എസ്പി എം‌പി ജയബച്ചന് 215 കോടിയുടെയും അമര്‍ സിംഗിന് 79 കോടിയുടെയും സ്വത്തുക്കള്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസും നാഷണല്‍ ഇലക്ഷന്‍ വാച്ചും ചേര്‍ന്ന് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രാജ്യസഭയിലെ 98 എം‌പിമാര്‍ക്ക് നൂ‍റുകോടിയലധികം രൂപയുടെ ആസ്തിയുണ്ട്. കോടിപതികള്‍ 33 പേര്‍ കോണ്‍ഗ്രസ് പ്രതിനിധികളാണ്. 21 പേര്‍ ബിജെപിയില്‍ നിന്നും ഏഴു പേര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നുമുള്ളവരാണ്. സഭയിലെ 37 അംഗങ്ങള്‍ ക്രിമിനല്‍ കേസുകളെ നേരിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :