ഭുവനേശ്വര്‍|
rahul balan|
Last Modified വ്യാഴം, 14 ഏപ്രില്‍ 2016 (14:13 IST)
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലേയും ചൂട് കൂടിവരുന്നതിനിടെ പുറത്തു വരുന്ന ചില കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത ചൂട് അനുഭവപ്പെട്ട ഏപ്രില്‍ മാസമാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. കനത്ത ചൂട് കാരണം ഒഡിഷയില്‍ മാത്രം ഒരാഴ്ചയ്ക്കിടെ മരിച്ചത് 30 പേരാണ്. സൂര്യതാപമേറ്റ് നിരവധിപേരാണ് ദിവസേന ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്.
ഒഡിഷയുടെ പടിഞ്ഞാറന്‍ ജില്ലയായ ബോലഗിറിലെ ടിലാഗഡിലാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നത് . 45 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഇന്നലെ ഇവിടെ രേഖപ്പെടുത്തിയത്. ഭവാനിപട്ന(43.5), മാല്‍ക്കഗിരി(43.3), താല്‍ചര്‍(43.6), ബോലഗിര്(43) എന്നിങ്ങനെയാണ് താപനില. ഭുവനേശ്വറില്‍ റെക്കോര്‍ഡ് താപനിലയായ 45 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഒഡിഷയ്ക്കു പുറമെ രാജസ്ഥാന്, അന്ധ്രാപ്രദേശ്, തമിഴ്നാട് കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇതില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ വേനല്‍ മഴ കൂടുതലായി ലഭിക്കും എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ആശ്വാസം പകരുന്നതാണ്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം