രാജ് താക്കറെയോട് കീഴടങ്ങാന്‍ കോടതി

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 16 ജൂണ്‍ 2009 (18:39 IST)
റെയില്‍വേ പരീക്ഷ എഴുതാനെത്തിയവരെ ആക്രമിച്ച കേസില്‍ എംഎന്‍എസ് നേതാവ് രാജ് താക്കറെയ്ക്ക് ജാമ്യം അനുവദിച്ച കീഴ്ക്കോടതി നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. കല്യാണിലെ റെയില്‍വേ കോടതിയില്‍ ജൂണ്‍ 29ന് കീഴടങ്ങാനും രാജ് താക്കറെയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

കഴിഞ്ഞ സെപ്റ്റംബറില്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ് പരീക്ഷ എഴുതാനെത്തിയ അന്യ സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ എംഎന്‍എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് രാജ് താക്കറെ കോടതി നടപടികള്‍ നേരിടുന്നത്. താക്കറെയ്ക്ക് ജാമ്യം അനുവദിച്ച കല്യാണിലെ മജിസ്ട്രേറ്റ് കോടതി നടപടിയും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ കല്യാണ്‍ സെഷന്‍സ് കോടതി നടപടിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.

റെയില്‍വേ പൊലീസ് രാജ് താക്കറെയുടെ കസ്റ്റഡി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ജൂണ്‍ 29ന് ഇദ്ദേഹത്തോട് കീഴടങ്ങാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :