രാഖി സാവന്ത് രാജ് താക്കറെയുടെ പാര്‍ട്ടിയില്‍

മുംബൈ| WEBDUNIA|
PRO
PRO
ഐറ്റം ഡാന്‍സര്‍ രാഖി സാവന്ത് രാജ് താക്കറെ രൂപംകൊടുത്ത സിനിമാ പ്രവര്‍ത്തകരുടെ സംഘടനയില്‍ ചേര്‍ന്നു. മഹാരാഷ്‌ട്ര നവനിര്‍മാണ്‍ ചിത്രപഥ് കര്‍മചാരി സേനയെന്ന ഈ സംഘടന മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയുടെ ശാഖയായാണ് പ്രവര്‍ത്തിക്കുന്നത്.

രാഖിയ്ക്കൊപ്പം മറാത്തി സിനിമയിലെ ചില പ്രമുഖരും ഈ സംഘടനയില്‍ അംഗത്വം നേടിയിട്ടുണ്ട്. നിലവില്‍ 25,000 പേര്‍ അംഗങ്ങളായതായി സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു. ഹിന്ദി താരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. താക്കറെ കുടുംബത്തില്‍ മരുമകളായെത്തിയ ശാലിനി താക്കറെയാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി.

പ്രാദേശിക താരങ്ങളുടെ കഴിവുകള്‍ പരിഗണിക്കാതെ അന്യദേശത്ത് നിന്ന് താരങ്ങളെ ബോളിവുഡിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് ഈ സംഘടന ആവശ്യപ്പെടുന്നു. ഇതേ വിഷയം നവനിര്‍മാണ്‍ സേനയും ഏറ്റെടുത്ത് കഴിഞ്ഞു.

മറാത്തി സിനിമയോട് കാട്ടുന്ന അവഗണന അവസാനിപ്പിച്ച് അതിനെ ബോളിവുഡിന്റെ ഒരു ഭാഗമാക്കി മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. മള്‍ട്ടിപ്ലക്സുകളില്‍ മറാത്തി സിനിമയുടെ പ്രദര്‍ശനം കൂട്ടുക വഴി അതിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാമെന്നാണ് ഇവര്‍ പറയുന്നത്.

പൂനെയിലെയും മുംബൈയിലെയും മള്‍ട്ടിപ്ലക്സുകള്‍ ഇപ്പോള്‍ ഒരു വഴിപാട് പോലെയാണ് മറാത്തി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ബോളിവുഡിലെ അവശകലാരന്മാരെ സഹായിക്കാനും സംഘടന സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :