'രാം സിംഗ് തൂങ്ങിമരിച്ചത് വസ്ത്രങ്ങളും ബ്ലാങ്കറ്റും ഉപയോഗിച്ച്’

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രധാനപ്രതി രാം സിംഗ് ആ‍ത്മഹത്യ ചെയ്തതാണെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിക്കുന്നത്. ധരിച്ചിരുന്ന വസ്ത്രങ്ങളും പുതയ്ക്കുന്ന ബ്ലാങ്കറ്റും ഉപയോഗിച്ചാണ് ഇയാള്‍ തൂങ്ങിമരിച്ചത് എന്നാണ് വിവരം.

തിഹാര്‍ ജയിലിനകത്തെ മൂന്നാം ജയിലിലെ വാര്‍ഡ് നമ്പര്‍ അഞ്ചില്‍ ആണ് രാം സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദീല്‍ ദയാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൂട്ടമാനഭംഗക്കേസിലെ വിചാരണയ്ക്കായി രാം സിംഗിനെ സാകേതിയെ അതിവേഗ കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു. ഡിസംബര്‍ 16ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ കൂട്ടമാനഭംഗം നടന്നത്. ഡല്‍ഹില്‍ ബസില്‍ വച്ച് മാനഭംഗത്തിന് ഇരയായ 23കാരിയായ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. രാം സിംഗിന് പുറമെ ഇയാളുടെ സഹോദരന്‍ മുകേഷ്‌, കൂട്ടാളികളായ പവന്‍ ഗുപ്‌ത, വിനയ്‌ ശര്‍മ, അക്ഷയ്‌ ഠാക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സാകേതിലെ അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ നടന്നുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :