അഹമ്മദാബാദ്|
WEBDUNIA|
Last Modified ചൊവ്വ, 31 ജനുവരി 2012 (15:21 IST)
പുരോഗതിയില്‍ ഏറെ മുന്നിലെത്തിയെന്ന് അവകാശപ്പെടുന്ന ഗുജറാത്തില്‍ നിന്ന് ശൈശവ വിവാഹത്തേക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. ഒരു സമ്പന്ന കുടുംബത്തിലെ രണ്ട് വയസ്സുകാരായ കുട്ടികളുടെ വിവാഹനിശ്ചയമാണ് നടന്നത്. ചടങ്ങിന് ഒരു മുന്‍ എം എല്‍ എയുംവ്യവസായികളുമൊക്കെ പങ്കെടുക്കുകയും ചെയ്തു.
അംരേലി ജില്ലയില്‍ ചമാര്ദി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് വിവാഹനിശ്ചയം നടന്നത്. പട്ടേല്‍ സമുദായത്തിപ്പെട്ട കുടുംബത്തിലാണ് ചടങ്ങ് നടന്നത്. വരനും വധുവും ബന്ധുക്കളുമാണ്. രാംഭായി എന്നയാളുടെ മകള്‍ ജിയയും രാംഭായിയുടെ സഹോദരി മീനയുടെ മകന് ജയ്യും തമ്മിലുള്ള വിവാഹനിശ്ചയമാണ് ആര്‍ഭാടപൂര്‍വ്വം നടത്തിയത്.
ക്ഷത്രിയരുടെ പിന്മുറക്കാരാണ് തങ്ങളെന്നും അതിനാല്‍ കസിന്‍സ് തമ്മിലുള്ള വിവാഹം തെറ്റല്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.