രജ്‌ദീപ് സര്‍ദേശായ് രാജിയ്ക്കൊരുങ്ങുന്നു?

ന്യൂഡല്‍ഹി| Last Updated: വെള്ളി, 30 മെയ് 2014 (13:28 IST)
പ്രശസ്ത മധ്യമപ്രവര്‍ത്തകന്‍ രജ്‌ദീപ് സര്‍ദേശായ് സി എന്‍ എന്‍ - ഐ ബി എന്നില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. സാഗരിക ഘോഷും രാജിവയ്ക്കുമെന്ന് സൂചന.

സി എന്‍ എന്‍ - ഐ ബി എന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങിയതിനെ തുടര്‍ന്നാണ് ഇരുവരും രാജിവയ്ക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ ഒന്നുമുതല്‍ രജ്‌ദീപും
സാഗരികയും അവധിയില്‍ പ്രവേശിക്കുമെന്നും ജൂണ്‍ 30ന് ഇരുവരും രാജിവയ്ക്കുമെന്നുമാണ് അറിയുന്നത്.

ഇരുവരും രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വമ്പന്‍ മാധ്യമസ്ഥാപനങ്ങള്‍ ഇവര്‍ക്ക് ഓഫറുകള്‍ നല്‍കിത്തുടങ്ങിയെന്നും വിവരമുണ്ട്. ഫോക്കസ് ടി വിയില്‍ നിന്ന് ഇവര്‍ക്ക് ഓഫര്‍ ലഭിച്ചതായാണ് ഒരു വിവരം.

അതേസമയം രജ്‌ദീപ് സര്‍ദേശായ് ഒരു വര്‍ഷത്തേക്ക് മാധ്യമപ്രവര്‍ത്തന രംഗത്തുനിന്ന് അവധി എടുക്കുകയാണെന്നും ഒരു പുസ്തകം എഴുതാന്‍ പോകുകയാണെന്നും മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സാഗരിക ഘോഷ് ഏതെങ്കിലും മാധ്യമസ്ഥാപനത്തിന്‍റെ ഭാഗമാകുമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.

ചിത്രത്തിന് കടപ്പാട്: സി എന്‍ എന്‍ - ഐ ബി എന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :