രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഡി സുബ്ബറാവു വിരമിക്കുന്ന ഒഴിവില്‍ റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ധനമന്ത്രാലയത്തിലെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് രഘുറാം രാജനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്.

നിലവിലെ ഗവര്‍ണര്‍ ഡി സുബ്ബറാവുവിന്റെ സേവന കാലാവധി സെപ്റ്റംബര്‍ നാലിന് അവസാനിക്കുന്ന ഒഴിവിലാണിത്. പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ രഘുറാം രാജന്‍ 1963 ഫ്രെബുവരി മൂന്നിന് ഭോപ്പാലിലാണ് ജനിച്ചത്.

പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള രഘുറാം രാജന്‍ അന്താരാഷ്ട്ര നാണ്യനിധിയില്‍ ചീഫ് ഇക്കണോമിസ്റ്റായും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായും പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ ഫെഡറല്‍ റിസേര്‍വ് ബോര്‍ഡ്, വേള്‍ഡ് ബാങ്ക് എന്നിവയുടെ വിസിറ്റിംഗ് പ്രൊഫസറും ആയിരുന്നു.

അഹമ്മദാബാദ് ഐഐഎമ്മിലും ഡല്‍ഹി ഐഐടിയിലുമായി പഠനം പൂര്‍ത്തിയാക്കിയ രഘുറാം മാസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :