രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് സഞ്ജയ് ദത്തിനെ ചികിത്സക്ക് വിധേയമാക്കി

മുംബൈ| WEBDUNIA|
PRO
മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പുണെയിലെ യെര്‍വാദ ജയിലില്‍ കഴിയുന്ന സഞ്ജയ്ദത്തിന് കടുത്ത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പരിശോധനക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ട്.

സസൂണ്‍ ആസ്പത്രിയിലെ ഡോക്ടര്‍മാരെത്തി സഞ്ജയ്ദത്തിനെ വിദഗ്ധ പരിശോധന നടത്തിയത്. എന്നാല്‍ മാസത്തില്‍ നടത്തുന്ന ആരോഗ്യപരിശോധന മാത്രമാണ് നടത്തിയതെന്നും ജയില്‍ സുപ്രണ്ട് യോഗേഷ് ദേശായി പറഞ്ഞു. എന്നാല്‍ ക്ഷീണം മൂലം ദത്ത് അഭ്യര്‍ഥിക്കുകയായിരുന്നെവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സസൂണ്‍ ആസ്പത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡി ജി കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് സഞ്ജയ്ദത്തിനെ പരിശോധിച്ചത്. എന്നാല്‍, ആരോഗ്യകാര്യങ്ങള്‍ വിശദമാക്കാനാവില്ലെന്ന് കുല്‍ക്കര്‍ണി വ്യക്തമാക്കി.

1993 ലെ മുംബൈ സ്ഫോടനക്ക്കേസില്‍ ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്തിനെ മേയ് 22നാണ് മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും യേര്‍വാഡ ജയിലിലേക്ക് മാറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :