യെദ്യൂരപ്പ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ബാംഗ്ലൂര്‍| WEBDUNIA|
PRO
PRO
അനധികൃത ഖനനക്കേസില്‍ അറസ്റ്റ് തടയുന്നതിനായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ബാംഗ്ലൂര്‍ പ്രത്യേക കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അനധികൃത ഖനനക്കേസില്‍ യദ്യൂരപ്പയ്ക്കും രണ്ട് മക്കള്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ സി ബി ഐ കഴിഞ്ഞ ദിവസം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. യെദ്യൂരപ്പയുടെയും ബന്ധുക്കളുടെയും വസതികളില്‍ ഇന്ന് സിബിഐ റെയ്ഡ് നടത്തുകയും ചെയ്തു.

ബാംഗ്ലൂര്‍ ഡോളര്‍ കോളനിയിലെ വസതിയിലും ഷിമോഗയിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. ആറംഗ സിബിഐ സംഘമാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ പല സുപ്രധാന രേഖകളും കണ്ടെടുത്തു എന്നാണ് റിപ്പോര്‍ട്ട്.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് യദ്യൂരപ്പയ്ക്കെതിരെ അന്വേഷണം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :