യുവാക്കള്‍ക്ക് അധികാരം നല്‍കണം: സിംഗ്

PTI
യുവാക്കള്‍ക്ക് അധികാരം നല്‍കണം എന്നാണ് തന്‍റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി മന്ത്രി സഭയില്‍ ഉള്‍പ്പെടണമെന്ന് ആഗ്രഹിച്ചിരുന്നതായും പ്രധാനമന്ത്രി വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ഒരു ചടങ്ങില്‍ സംബന്ധിക്കവെ പറഞ്ഞു.

കാബിനറ്റ് മന്ത്രിപദം വാഗ്ദാനം ചെയ്തിട്ടും രാഹുല്‍ അത് നിഷേധിക്കുകയായിരുന്നു എന്ന് സിംഗ് വെളിപ്പെടുത്തി.

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് രാഹുലിനെ കുറിച്ചുള്ള സിംഗിന്‍റെ അഭിപ്രായ പ്രകടനം. സോണിയയുടെ പരാമര്‍ശത്തിനു ശേഷം രാഹുല്‍ ഗാന്ധിയും മന്‍‌മോഹന്‍ സിംഗിനെ ശക്തമായി പിന്തുണച്ചിരുന്നു.

കോണ്‍ഗ്രസ് സഖ്യങ്ങളെ നില നിര്‍ത്താന്‍ പരാജയപ്പെട്ടു എന്ന ആരോപണം സിംഗ് നിഷേധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം ഇക്കാര്യത്തിനുള്ള തെളിവാണെന്നും ബീഹാറിലും യുപിയിലും പുതുതായി രൂപം കൊണ്ട എസ്പി-ആര്‍ജെഡി-എല്‍‌ജെപി കുറുമുന്നണി പ്രാദേശിക രാഷ്ട്രീയത്തിന്‍റെ പ്രതിഫലനം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified വെള്ളി, 27 മാര്‍ച്ച് 2009 (08:52 IST)
ഇടതു കക്ഷികള്‍ “സ്വയം പുകഴ്ത്തല്‍” നടത്തുകയാണെന്ന് പ്രധാനമന്ത്രി സംസാര മധ്യേ കുറ്റപ്പെടുത്തി. യുപി‌എ സര്‍ക്കാരിന് പിന്തുണ നല്‍കിയതിലൂടെ രാജ്യത്തിനു വേണ്ടി എല്ലാ നല്ല കാര്യങ്ങളും ചെയ്യാനും ചീത്തക്കാര്യങ്ങളില്‍ നിന്ന് യുപി‌എ സര്‍ക്കാരിനെ പിന്തിരിപ്പിക്കാനും കഴിഞ്ഞു എന്നാണ് അവര്‍ അവകാശപ്പെടുന്നത് എന്നും സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :