യുപിഎ മന്ത്രിസഭയിലേക്ക് 15 പുതുമുഖങ്ങള്‍?

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കായുള്ള തിരക്കിട്ട കൂടിയാലോചനകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇന്ന് ചര്‍ച്ചകള്‍ നടന്നത്. 15 പുതുമുഖങ്ങളാണ് മന്ത്രിസഭയിലേക്ക് എത്താന്‍ പോകുന്നതെന്നാണ് സൂചന.

സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങളില്‍ പ്രതിഷേധിച്ച് ആറ് തൃണമൂല്‍ മന്ത്രിമാര്‍ രാജിവച്ചതോടെ ഇവര്‍ കൈകാര്യം ചെയ്ത വകുപ്പുകളിലേക്കും മന്ത്രിമാരെ കണ്ടെത്തേണ്ടതുണ്ട്. ബംഗാളില്‍ നിന്ന് തന്നെയുള്ള കോണ്‍ഗ്രസ് അംഗങ്ങളെ ഈ പദവികളിലേക്ക് പരിഗണിക്കുന്നുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, സിനിമാതാരം ചിരഞ്ജീവി, താരിഖ് അന്‍‌വര്‍, ജ്യോതി മിര്‍ധ, മീനാക്ഷി നടരാജന്‍, കെ ആര്‍ റഹ്മാന്‍ ഖാന്‍, ജനാര്‍ദ്ദന്‍ ദ്വിവേദി, മനീഷ് തിവാരി, വിലാസ് മുട്ടേംവര്‍, പി എല്‍ പുനിയ, സത്യവരദ് ചതുര്‍വേദി, നാരാണണ്‍ റാണെ, ഗുരുദാസ് കാമത്ത്, ശശി തരൂര്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നത്.

എസ് എം കൃഷ്ണ, ബേണി പ്രസാദ് വര്‍മ്മ, സുബോധ് കാന്ത് സഹായ്, ശ്രീപ്രകാശ് ജയ്സ്വാള്‍, മുകുള്‍ വാസ്നിക്, അഗതാ സാങ്മ എന്നിവ പുറത്തുപോകും. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എസ് എം കൃഷ്ണയെ ഒഴിവാക്കുന്നത്.

രാഹുല്‍ ഗാന്ധിയെ എഐസിസി ഉപാധ്യക്ഷനാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് സംഘടന അഴിച്ചുപണി ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :