യുപി സ്വദേശിയുടെ കൊല:5പേര്‍ പിടിയില്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2008 (13:43 IST)
മുംബൈയിലെ ട്രെയിനില്‍ യുപി സ്വദേശി ധരംദേവ് റായ് കൊല്ലപ്പെടാന്‍ ഇടയായതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റുചെയ്തതായി റെയില്‍‌വേ പോലീസ് അറിയിച്ചു.

ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു നടന്നത്. അറസ്റ്റിലായവര്‍ മഹാരാഷ്ട്രാ നവ്‌നിര്‍മ്മാണ്‍ സേന പ്രവര്‍ത്തകരാണോ എന്നു വ്യക്തമാക്കാന്‍ പോലീസ് തയ്യാറായില്ല. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്.

ബുധനാഴ്ച സംഭവവുമായി ബന്ധപ്പെട്ട് 20പേരെ റെയില്‍‌വേ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവം ഉത്തരേന്ത്യക്കാര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയല്ലെന്ന് വരുത്താനാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബസ്സില്‍ തോക്കുമായി അക്രമം കാട്ടിയ പറ്റ്ന സ്വദേശിയായ യുവാവിനെ പോലീസ് വെടിവച്ചു കൊന്നതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദം നേരിടുന്ന സര്‍ക്കാരിനു പുതിയ പ്രതിസന്ധി ആയിരിക്കുകയാണ് ഈ സംഭവം. കാര്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ മഹാരാഷ്ട്രയിലേക്കു ട്രെയിനുകള്‍ ഓടിക്കില്ലെന്ന് റെയില്‍‌വേ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :