യുഎസിന്റെ വിവരം ചോര്‍ത്തല്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അറിയാമായിരുന്നു

ന്യൂദല്‍ഹി: | WEBDUNIA|
PRO
PRO
യുഎസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ)ഇന്ത്യക്കാരുടെ ഇ-മെയിലുകളും മറ്റ് സൈബര്‍ വിവരങ്ങളും നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അറിയാമായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യക്കാരുടെ ഇ-മെയില്‍ വിവരങ്ങളുള്‍പ്പെടെ ചോര്‍ത്തുന്നതായി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് 2005 മുതല്‍ അറിയാമായിരുന്നിട്ടും ജി-മെയിലിനുള്‍പ്പെടെ പകരംവെക്കാന്‍ മറ്റ് സംവിധാനങ്ങളില്ലാത്തതിനാല്‍ പ്രതിരോധിക്കാനായില്ലെന്നുമാണ് ഏജന്‍സിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. പ്രിസം എന്ന് പേരിട്ട ഓപറേഷനിലൂടെയാണ് യുഎസ് ഇന്ത്യന്‍ മെയിലുകളും മറ്റ് സൈബര്‍ വിവരങ്ങളും ചോര്‍ത്തുന്നത്.

സൈബര്‍ സുരക്ഷാ വിഷയത്തിലുള്‍പ്പെടെ സഹകരണമാവശ്യപ്പെട്ട് ഇന്ത്യയും അമേരിക്കയും കരാറുകളുണ്ടാക്കിയിരുന്നതിനിടയിലും വിവരങ്ങള്‍ ചോര്‍ത്തല്‍ നടന്നിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

ജനങ്ങളുടെ സൈബര്‍ സുരക്ഷയിന്മേലുള്ള കടന്നുകയറ്റത്തിന് ചൈന നിരന്തരം പഴികേള്‍ക്കുന്നുവെങ്കിലും യഥാര്‍ഥത്തില്‍ മിക്ക രാജ്യങ്ങളും ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്. അമേരിക്കയുടെ രഹസ്യം ചോര്‍ത്തലില്‍ അഞ്ചാമത്തെ ഇരയായിരുന്നു ഇന്ത്യയെന്നാണ് യുഎസ് സുരക്ഷാ ഏജന്‍സിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. പ്രിസം ഓപറേഷനിലൂടെ യുഎസ് വന്‍തോതില്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :