ഉത്തര്‍പ്രദേശില്‍ പാസഞ്ചര്‍ ട്രെയിന്‍ വാനിലിടിച്ച് 15 പേര് മരിച്ചു. ഹത്രാസില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ആളില്ലാത്ത ലെവല്‍ ക്രോസിലാണ് അപകടം നടന്നത്.
മഥുര-കസ്ഗഞ്ച് പാസഞ്ചര്‍ ട്രെയിനാണ് റയില്‍വെ ട്രാക്ക് കടക്കാന്‍ ശ്രമിച്ച വാനില്‍ ഇടിച്ചത്. നല്ല വേഗതയില്‍ ആയിരുന്നു ട്രെയിന്‍. 19 പേരാണ് വാനില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
രാജ്യത്തെ 32,735 റയില്‍വെ ക്രോസിംഗുകളില്‍ 14,896 എണ്ണം ആളില്ലാത്തതാണ്. 2015 ഓടെ ആളില്ലാത്ത ലെവല്‍ക്രോസുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് മുന്‍ റയില്‍വെ മന്ത്രി ദിനേശ് ത്രിവേദി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.