ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇന്ത്യയിലെത്തി.
വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. മുംബൈ ആക്രമണവും, ഭീകരവാദവുമായിരിക്കും മുഖ്യചര്‍ച്ചാ വിഷയമെന്നാണ് അറിയുന്നത്.
കൂടിക്കാഴ്ചയ്ക്കു ശേഷം, അദ്ദേഹം ഡല്‍ഹി ഡെവലപ്മെന്റ് സമ്മിറ്റ് 2009-ന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിലെ മുഖ്യാതിഥി യു എന്‍ സെക്രട്ടറി ജനറല്‍ ആയിരിക്കും.
അഫ്ഗാനിസ്താനും പാകിസ്ഥാനും സന്ദര്‍ശിച്ച ശേഷം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്‍ കി മൂണ്‍ ന്യൂഡല്‍ഹിയിലെത്തിയത്.