യദ്യൂരപ്പയുടെ പ്രസ്താവനയ്ക്കെതിരെ മകള്‍

WEBDUNIA|
സ്ത്രീകളും പ്രായപൂര്‍ത്തിയാവാത്ത പെണ്‍‌കുട്ടികളും പബില്‍ പോകേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികള്‍ അല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുടെ മകള്‍ ഉമാദേവി. ഒരു പ്രമുഖ പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രമാദേവിയി ഇങ്ങനെ പറഞ്ഞത്.

സ്ത്രീകള്‍ പബോ മറ്റേതെങ്കിലും പൊതുസ്ഥലമോ സന്ദര്‍ശിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവര്‍തന്നെയാണ്, സര്‍ക്കാരോ പോലുള്ള സംഘടനകളോ അവരെ തടയരുത്. സ്ത്രീക്ക് പബില്‍ പോകേണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാവുന്നതാണ്. പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മാതാപിതാക്കളാണ്. വേറെയാര്‍ക്കും ഇതിലൊരു പങ്കുമില്ല.

കാന്‍‌ഡര്‍ ബിസിനസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ബാംഗ്ലൂരില്‍ ഒരു ബി‌പി‌ഓ നടത്തുകയാണ് ഉമാദേവി. വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടരുതെന്നാണ് ഇന്നുവരെ പബ് സന്ദര്‍ശിക്കാത്ത ഉമാദേവിയുടെ അഭിപ്രായം. ഇതിന് കടകവിരുദ്ധമായ പ്രസ്താവനയാണ് ഇന്നലെ നടത്തിയത്. പബ് സംസ്കാരം അനുവദിക്കില്ലെന്നായിരുന്നു യദ്യൂരപ്പ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :