മോഷണം ആരോപിച്ച് സ്ത്രീകളുടെ കൈ തിളച്ച എണ്ണയില്‍ മുക്കി

അഹമ്മദാബാദ്‍| WEBDUNIA|
PRO
PRO
ഗുജറാത്തില്‍ മോഷണക്കുറ്റമാരോപിച്ച് സ്ത്രീകള്‍ക്ക് കൊടിയപീഡനം. മൂന്നു സ്ത്രീകളുടെ കൈകള്‍ തിളച്ച എണ്ണയില്‍ മുക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

കാട്പര്‍ ഗ്രാമത്തിലെ മഹുവയിലാണു സംഭവം ഉണ്ടായത്. ഒരാളുടെ വീട്ടില്‍ മോഷണം നടത്തിയെന്നാരോപിച്ച് ഒരു കൂട്ടം ഗ്രാമീണര്‍ ചേര്‍ന്ന് സ്ത്രീകളുടെ കൈകള്‍ തിളച്ച എണ്ണയില്‍ മുക്കുകയായിരുന്നു. സ്ത്രീകള്‍ മോഷണം നടത്തിയിട്ടില്ലെങ്കില്‍ അവരുടെ കൈയ്ക്ക് പൊള്ളലേല്‍ക്കില്ല എന്നായിരുന്നു ഇവരുടെ വാദം.

പൊള്ളലേറ്റ സ്ത്രീകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്ങള്‍ മോഷണം നടത്തിയിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :