മോളിയുടെ ആത്മഹത്യ പ്രത്യേക സംഘം അന്വേഷിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മലയാളി നഴ്‌സ് മോളി സിബിച്ചന്‍ ചെയ്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതി. എംയിസ് മെഡിക്കല്‍ സൂപ്രണ്ട് ഡി. കെ ശര്‍മ്മ ആണ് ഇക്കാര്യം അറിയിച്ചത്.

തൊടുപുഴ സ്വദേശിനി മോളി സിബിച്ചന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഴ്‌സുമാര്‍ സമരവുമായി രംഗത്തെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു. ചീഫ് നേഴ്‌സിംഗ് ഓഫീസര്‍ ചാന്ദ്, ഡെപ്യൂട്ടി നേഴ്‌സിംഗ് സൂപ്രണ്ട കൃഷ്ണ ഭക്ഷി എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെ തൊഴില്‍ പീഡനമാണ് മോളിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു.

അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മെഡിക്കല്‍ സൂപ്രണ്ടിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരക്കാര്‍ സമരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :