മോഡിയെ വിളിച്ചുവരുത്തേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഗുജറാത്ത് കലാപക്കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വിളിച്ചു വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. മോഡിയെ വിളിച്ചു വരുത്തി തെളിവെടുക്കാന്‍ നാനാവതി കമ്മിഷനോടു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് അമരീഷ് പട്ടേല്‍ ആണു ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അത് തള്ളിയത്.

നാനാവതി കമ്മിഷന്‍ പക്ഷപാതപരമായാണ് അന്വേഷണം നടത്തുന്നതെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്. ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ട് ഈയിടെ ഗുജറാത്ത് സര്‍ക്കാരിനും നാനാവതി കമ്മിഷനും കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ പിന്നീട് നോട്ടീസ് പിന്‍വലിക്കുകയായിരുന്നു.

ജസ്റ്റിസുമാരായ ഡി കെ ജെയ്ന്‍, അനില്‍ ദാവെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണു ഹര്‍ജി തള്ളിയത്.

English Summary: The Supreme Court today refused to entertain a petition seeking a direction to Nanavati Commission, inquiring into the 2002 Gujarat riot cases, to summon Chief Minister Narendra Modi for his alleged role in the carnage.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :