മോഡിയുടെ ഭാര്യ ത്യാഗത്തിന്റെ പ്രതീകം

ഗോഹട്ടി| WEBDUNIA|
PRO
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരേ ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്‌. മോഡിയുടെ ഭാര്യ യെശോദബെന്‍ ത്യാഗത്തിന്റെയും വേദനയുടെയും പ്രതീകമാണെന്നും അവര്‍ക്ക്‌ ഭാരതരത്ന നല്‍കണമെന്നും ആവശ്യപ്പെട്ട ഗോഗോയ്‌ അവരെ താന്‍ നമിക്കുകയാണ്‌ എന്നും പറഞ്ഞു.

ഭാരത സ്ത്രീകളുടെ പ്രതീകമായ അവര്‍ക്ക് ഭാരത് രത്ന നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്യും. ലോകത്തിന്‌ തന്നെ അവര്‍ മാതൃകയാണ്‌. അവരുടെ മൗനത്തിനും സഹനത്തിനും നൊബേല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ഗോഗോയ്‌ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും മത്സരിക്കാന്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിലാണ്‌ താന്‍ വിവാഹിതനാണെന്നും ഭാര്യ യെശോദബെന്നാണെന്നും മോഡി ആദ്യമായി വെളിപ്പെടുത്തിയത്‌. ഇത് പിന്നീട് കോണ്‍ഗ്രസ് പ്രചാരണയുധമാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :